കെയ്ന്‍ വില്യംസണിന്‍റെ ഒറ്റയാള്‍ പോരാട്ടത്തിന് മുന്നില്‍ മുട്ടുമടക്കി വിരാട് കോലിയുടെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ എന്ന് പറയാം, മുന്‍ നായകന്‍ കെയ്ന്‍ വില്ല്യംസണിന്റെ (50*) ഇന്നിങ്‌സാണ് ഒരു ഘട്ടത്തില്‍ പതറിയ എസ്ആര്‍എച്ചിനെ കളിയിലേക്കു തിരികെ കൊണ്ടുവന്നത്. 44 പന്തില്‍ രണ്ടു വീതം ബൗണ്ടറികളും സിക്‌സറും താരത്തിന്റെ ഇന്നിങ്‌സിലുള്‍പ്പെട്ടിരുന്നു. 20 പന്തില്‍ മൂന്നു ബൗണ്ടറികളോടെ 24 റണ്‍സുമായി ജാസണ്‍ ഹോള്‍ഡര്‍ വില്ല്യംസണിനൊപ്പം പുറത്താവാതെ നിന്നു.